ബാ‍ര്‍ കോഴ – രമേശ് ചെന്നിത്തല, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ – സ്‌പീക്കര്‍ക്കും ഗവര്‍ണര്‍ക്കും ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

14

തിരുവനന്തപുരം: ബാ‍ര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തല, കെ ബാബു എന്നിവര്‍ ക്കെതിരെ അന്വേഷണ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സ്‌പീക്കര്‍ക്കും ഗവര്‍ണര്‍ക്കും ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബാര്‍ കോഴയില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നായിരുന്നു ചെന്നിത്തലയുടെ വാദം. എന്നാല്‍ ചെന്നിത്തലക്കെതിരെ ബാര്‍ കോഴ കേസില്‍ അന്വേഷണം നടന്നിട്ടില്ലെന്നാണ് രേഖകള്‍ പറയുന്നത്.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്‌ക്കാന്‍ ഒരു കോടി രൂപ കെ പി സി സി ആസ്ഥാനത്ത് വച്ച്‌ ചെന്നിത്തലയ്ക്ക് കൈമാറിയെന്നാണ് ബിജു രമേശിന്റെ ആരോപണം. പണം കൊടുക്കുമ്ബോള്‍ രമേശ് ചെന്നിത്തല എം എല്‍ എ മാത്രമായിരുന്നതിനാല്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ദ്ധര്‍ പറയുന്നത്.

ഇരുവരുടെയും അനുമതി ലഭിച്ചാല്‍ മാത്രമേ വിജിലന്‍സിന് കേസ് രജിസ്റ്റ‌ര്‍ ചെയ്‌ത് അന്വേഷണം തുടങ്ങാ നാവുകയുളളൂ. നേരത്തെ അന്വേഷണം നടത്തിയ കേസാണെന്നും വീണ്ടും അന്വേഷണം ആവശ്യമില്ലെന്നും കാണിച്ച്‌ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

NO COMMENTS