നവംബര്‍ 16 മുതല്‍ ഗെയില്‍ വിരുദ്ധ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി

310

കോഴിക്കോട്: നവംബര്‍ 16 മുതല്‍ മുക്കത്തെ ഗെയില്‍ വിരുദ്ധ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. പദ്ധതി പ്രദേശത്തെ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര തുക വിപണി വിലയുടെ നാലിരട്ടി ആക്കണമെന്നും ജനവാസ കേന്ദ്രങ്ങളിലെ അലൈന്‍മെന്റ് മാറ്റണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാക്കിയ ഗെയില്‍ വിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ച് അവരെ കുറ്റവിമുക്തരാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗം സ്വാഗതാര്‍ഹമാണ്. എങ്കിലും സര്‍ക്കാര്‍ സ്വീകരിച്ച പല നിലപാടുകളുമായി യോജിക്കാന്‍ കഴിയില്ലെന്നും സമരസമിതി അറിയിച്ചു.

നവംബര്‍ 16 മുതല്‍ സമരം ശക്തമാക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. ഏഴു ജില്ലകളിലെ സമരാനുകൂലികളെ പങ്കെടുപ്പിച്ച് നവംബര്‍ 18ന് കോഴിക്കോട് വെച്ച് യോഗം ചേരാനും സമരസമിതി തീരുമാനിച്ചു.

NO COMMENTS