പാലക്കാട് വൃദ്ധയെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

229

പാലക്കാട് : പാലക്കാട് വൃദ്ധയെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറയിലാണ് സംഭവം. വല്ലങ്ങി വിപിന്‍ നിവാസില്‍ മാരിയമ്മാളിന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്. വൃദ്ധയുടെ വയറ്റില്‍ നിരവധി കുത്തുകളേറ്റിട്ടുണ്ട്. ഇതു കാരണം മാരിയമ്മാളിനെ കൊന്നു കിണറ്റില്‍ തള്ളിയതായി സംശയം ബലപ്പെടുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS