പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന് നാട്ടുകാര്‍

157

ഇടുക്കി: നെടുംകണ്ടത്ത്‌ പോലീസ് അറസ്റ്റ് ചെയ്ത പ്രതി രാജ് കുമാറിന്റെ (49) കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. നെടുംകണ്ടത്ത്‌ ഹരിത എന്ന ധനകാര്യ സ്ഥാപനം നടത്തി വരികയായിരുന്നു രാജ്‌കുമാര്‍. വായ്‌പ്പ എടുക്കാന്‍ എത്തിയ സ്വയം സഹായ സംഘങ്ങളെ പറ്റിച്ചു പണം തട്ടിയ കേസിലാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്.

വഞ്ചന കുറ്റം ചുമത്തി ജൂണ്‍ 12 നാണ് രാജ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 7 ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ച ശേഷം ജൂണ്‍ 20 നാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ സമയത്ത്‌ മര്‍ദനമേറ്റ്‌ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന രാജ്‌കുമാറിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും മര്‍ദിച്ചിരുന്നതായി പറയുന്നു.

തുടയിലെ മാംസം ചതഞ്ഞരഞ്ഞതും, മാംസം എല്ലുമായി വേര്‍പെട്ടിരുന്നതും ഉരുട്ടിക്കൊല എന്ന സംശയം ബലപ്പെടുത്തുന്നു. കാല്‍ വെള്ളയില്‍ ചൂരല്‍ കൊണ്ട് മര്‍ദിച്ച പാടുകളും ഉണ്ട്. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാകാന്‍ 10 മുതല്‍ 12 ദിവസം വരെ സമയമെടുക്കുമെന്നാണ് വിവരം ലഭിക്കുന്നത്.വേദന അസഹ്യമായതിനെ തുടര്‍ന്ന് താലൂക് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ആണ് രാജ്‌കുമാര്‍ മര്‍ദന വിവരം തുറന്നു പറയുന്നത്. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ന്യുമോണിയ ആണ് മരണ കാരണം.

NO COMMENTS