കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി – കൃ​ഷി​മ​ന്ത്രി

29

തി​രു​വ​ന​ന്ത​പു​രം: കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കര്‍ഷക പ്രതിഷേധം വിജയം കാണു മെന്നതാണ് പുതുവര്‍ഷം സംബന്ധിച്ച ഏറ്റവും വലിയ പ്രതീക്ഷയെന്നും കൃ​ഷി​മ​ന്ത്രി വി.​എ​സ്. സുനില്‍ കുമാര്‍.

കേ​ര​ള​ത്തി​നാ​യി പു​തി​യ കാ​ര്‍​ഷി​ക​നി​യ​മം നി​ര്‍​മി​ക്കാ​ന്‍ സാ​ധ്യ​തയിലാണ് സ​ര്‍​ക്കാ​ര്‍. ബജറ്റ് സമ്മേളനത്തിലാണ് പുതിയ നിയമം പ്രഖ്യാ പിക്കുക. തറവില ഉയര്‍ത്തുന്നതിന് വ്യവസ്ഥയുണ്ടാകും. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്രനിയമം. ഇതിനെതിരെ പുതിയ നിയമം കൊണ്ടുവരും.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് നിയമഭേദഗതികളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചൂകൂട്ടി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS