മദ്യം അനുവാദമില്ലാതെ കഴിച്ചു – കാറ്ററിംഗ് സ്ഥാപന ഉടമ ജീവനക്കാരനെ അടിച്ചു കൊലപ്പെടുത്തി

18

കൊച്ചി : തൃപ്പൂണിത്തുറയിലാണ് സംഭവം. സ്വന്തം ആവശ്യത്തിന് വാങ്ങിവെച്ച മദ്യം അനുവാദമില്ലാതെ എടുത്തു കഴിച്ചതിനു കാറ്ററിംഗ് സ്ഥാപന ഉടമ ജീവനക്കാരനെ അടിച്ചു കൊലപ്പെടുത്തിയത്. തൃപ്പൂണിത്തുറ ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണു ജീവനക്കാരനായ സന്തോഷ് കുമാറിനെ അടിച്ചു കൊലപ്പെടുത്തിയത്.പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയില്‍ കിടന്നുറങ്ങിയ സന്തോഷിനെ മഹേഷ് തലയ്ക്ക് അടിക്കുകയും ശേഷം ആളൊഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയുമായിരുന്നു. മഹേഷും മദ്യലഹരിയിലായിരുന്നു. മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാര്‍ എടുത്തു കഴിച്ചതാണു കൊലയ്ക്കു കാരണമായതെന്നു പോലീസ് വ്യക്തമാക്കി.

NO COMMENTS