മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​ സു​ഷ​മ സ്വ​രാ​ജ് അ​ന്ത​രി​ച്ചു.

180

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി നേ​താ​വും​ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സു​ഷ​മ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഒ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജ്, മ​ന്ത്രി​സ​ഭ​യു​ടെ മാ​നു​ഷി​ക മു​ഖ​മാ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​ല​യി​രു​ത്ത​പ്പെ​ട്ടു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇക്കുറി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചി​രു​ന്നി​ല്ല. കാ​ഷ്മീ​ര്‍ വി​ഭ​ജി​ക്കാ​നും ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കാ​നു​മു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച്‌ ട്വീ​റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

NO COMMENTS