ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപവരെ സബ്‌സിഡി – അപേക്ഷകൾ ക്ഷണിച്ചു.

166

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് അവരവരുടെ സർവീസ് ഏരിയാ ബാങ്കുകളിലേക്ക് (ഗുണഭോക്താക്കൾ ആവശ്യപ്പെടുന്ന സർവീസ് ഏരിയാ ബാങ്കുകളിലേക്ക്) വായ്പയ്ക്കായി ശുപാർശ ചെയ്യാൻ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.

കോർപ്പറേഷന്റെ ശുപാർശപ്രകാരം ബാങ്കുകളിൽ നിന്നും ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന വായ്പയ്ക്ക് ആനുപാതികമായ സബ്‌സിഡി വികലാംഗക്ഷേമ കോർപ്പറേഷൻ അനുവദിക്കും. 18 വയസിന് മുകളിൽ പ്രായമുള്ളവരും (ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 14 വയസിന് മുകളിൽ പ്രായമുള്ളവരുടെ രക്ഷിതാക്കൾക്കും), 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവരുമായ ഭിന്നശേഷിക്കാരായിരിക്കണം അപേക്ഷകർ.

വ്യക്തമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അതിൽ ആവശ്യപ്പെടുന്ന രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ, നേരിട്ടോ സമർപ്പിക്കാം. അഞ്ച് വർഷമോ, ലോൺ കാലാവധിയോ ഏതാണോ അധികം, ഈ കാലയളവിൽ ഒരു തവണ മാത്രമേ സബ്‌സിഡി അനുവദിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2347768, 2347152, 2347153, 2347156. അപേക്ഷാഫോറം: www.hpwc.kerala.gov.in. ഇ-മെയിൽ: kshpwc2017@gmail.com.

NO COMMENTS