എൻഎസ്ജിയിൽ ഇന്ത്യയ്ക്ക് അംഗത്വമില്ല

195

സോൾ∙ ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയിൽ (എൻഎസ്ജി) അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷ തള്ളി. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാത്ത രാജ്യങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് സോളിൽ ചേർന്ന എൻഎസ്ജിയുടെ പ്ലീനറി സമ്മേളനത്തിൽ തീരുമാനമെടുത്തു. ചൈന, ബ്രസീൽ, ഓസ്ട്രിയ, ന്യൂസീലൻഡ് എന്നീ നാലു രാജ്യങ്ങളാണ് ഇന്ത്യയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിന്നത്.

ചൈനയുടെ എതിർപ്പ് മറികടക്കാൻ അവസാനവട്ട നീക്കമെന്ന നിലയ്ക്ക് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ചർച്ച നടത്തിയിരുന്നു. പക്ഷെ അതും ഫലപ്രാപ്തിയിലെത്തിയില്ല. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഇന്ത്യ ഒപ്പുവയ്ക്കാത്തതാണു പ്രവേശനത്തിനു തടസ്സം.

NO COMMENTS

LEAVE A REPLY