ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

169

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 117.47 പോയിന്റ് ഉയര്‍ന്ന് 38,005ലും, നിഫ്റ്റി 27 പോയിന്റ് നേട്ടത്തില്‍ 11479ലുമാണ് വ്യാപാരം നടക്കുന്നത്.
ഐസിഐസിഐ ബാങ്ക്, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടൈറ്റന്‍ കമ്ബനി, യുപിഎല്‍, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്‌ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര, ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചത്.

NO COMMENTS