ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫിന് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയം – കേരളത്തില്‍ ബിജെപി തകര്‍ന്നടിഞ്ഞു – രമേശ് ചെന്നിത്തല.

117

തിരുവനന്തപുരം: അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫിന് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണെന്നും കേരളത്തില്‍ ബിജെപി തകര്‍ന്നടിഞ്ഞുവെന്നും ഉപതെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും ഇത് ശുഭസൂചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ ഏറ്റ തോല്‍വി പാര്‍ട്ടി ഗൗരവമായി കണക്കിലെടുക്കുമെന്നും 28ന് ചേരുന്ന യുഡിഎഫ് യോഗം തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ബിജെപിക്കെതിരേ വലിയ ജനവികാരം രാജ്യത്ത് നിലനില്‍ക്കുന്നുവെന്നതിന്‍റെ തെളിവാണ് രണ്ടു സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS