ഡ​ല്‍​ഹി​ കലാപം – ആ​ര്‍​എ​സ്‌എ​സ്-​ബ​ജ്രം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി​യ​ത് യു​പി​യി​ല്‍​ നിന്നാണെന്ന് രാ​ജ​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.

116

കാ​സ​ര്‍​ഗോ​ഡ്: ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ത്തി​ന് ആ​ര്‍​എ​സ്‌എ​സ്-​ബ​ജ്രം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി​യ​ത് യു​പി​യി​ല്‍​നി​ന്നാ​ണെ​ന്നും ഡ​ല്‍​ഹി​യി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് അ​മി​ത്ഷാ​യു​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ ഭ​ര​ണ​മാ​ണെ​ന്നും 52 പേ​രു​ടെ കൊ​ല​പാ​ത​ക​ത്തി​നി​ട​യാ​ക്കി​യ ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ര്‍​ല​മെ​ന്‍റി​ല്‍ മ​റു​പ​ടി പ​റ​യാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും സ്പീ​ക്ക​റും ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ജ​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും രാ​ജ്യ​ത്തെ പൗ​ര​ന്‍​മാ​ര്‍​ക്കു​ണ്ട്. കോ​ട​തി​പോ​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണ്. പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​രാ​ത്ത അ​മി​ത് ഷാ ​സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ല്‍ സ്ഥി​ര​മാ​യി എ​ത്താ​റു​ണ്ടെ​ന്നും അ​വി​ടെ​നി​ന്നു റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ ഭ​ര​ണ​മാ​ണു ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണു താ​ന​ട​ക്ക​മു​ള്ള ഏ​ഴ് കോ​ണ്‍​ഗ്ര​സ് എം​പി​മാ​രെ ലോ​ക്സ​ഭാ ന​ട​പ​ടി​ക​ളി​ല്‍​നി​ന്നു സ​സ്പെ​ന്‍​ഡ് ചെ​യ്ത​തെ​ന്നും ഉ​ണ്ണി​ത്താ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

സ്വേ​ച്ഛാ​ധി​പ​തി​യാ​യ അ​മി​ത് ഷാ​യ്ക്കൊ​പ്പം പാ​ര്‍​ല​മെ​ന്‍റി​ല്‍ ഇ​രി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം പു​റ​ത്തി​രി​ക്കു​ന്ന​താ​ണെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.

NO COMMENTS