രാജ്മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവം അന്വേഷിക്കാന്‍ വി.എം സുധീരന്‍ നിര്‍ദേശം നല്‍കി

255

കൊല്ലം : കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവം അന്വേഷിക്കാന്‍ കെ.പി.സിസി. പ്രസിഡന്‍റ് വി.എം സുധീരന്‍ നിര്‍ദേശം നല്‍കി. കൊല്ലം ഡിഡിസി പ്രസിഡന്‍റിനാണ് അന്വേഷണ ചുമതല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സുധീരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ജന്മവാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുക്കാനായി ഡിഡിസി ഓഫീസിന് മുന്നില്‍ എത്തിയപ്പോഴാണ് ഉണ്ണിത്താനു നേരെ കയ്യേറ്റം ഉണ്ടായത്. ഉണ്ണിത്താനു നേരെ ചീമുട്ടയെറിഞ്ഞ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലുകള്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ മുരളീധരനാണ് എന്നായിരുന്നു ഉണ്ണിത്താന്‍റെ ആരോപണം.

NO COMMENTS

LEAVE A REPLY