കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിൽ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

139

തിരുവനന്തപുരം : കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിൽ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയപുനര്‍നിമ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കാര്യക്ഷമമായാണ് മുന്നോട്ട് കൊണ്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താനുള്ള സാലറി ചാലഞ്ചില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ചിലര്‍ മാറി നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS