സാമൂഹ്യ ശാക്തീകരണ പരിശീലനം സംഘടിപ്പിച്ചു

99

കാസര്‍കോട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ജില്ലയില്‍ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ദ്വിദിന സാമൂ ഹ്യ ശാക്തീകരണ പരിശീലനം സംഘടിപ്പിച്ചു.

കാസര്‍കോട് കേരള പബ്‌ളിക് സെര്‍വ്വന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന പരിശീലന പരിപാടിക്ക് ജോര്‍ജ് കരുണക്കല്‍ നേതൃത്വം നല്‍കി.പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലാ മാനേജര്‍ പി ശ്രീകുമാര്‍, പ്രൊജക്ട് അസിസ്റ്റന്റ് എന്‍ എം മോഹനന്‍,പൈകം പോട്ടറി വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രീയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പൈക്കം ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

NO COMMENTS