മന്ദഹാസം പദ്ധതി – അപേക്ഷ ക്ഷണിച്ചു

206

തിരുവനന്തപുരം ജില്ലയിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കൃത്രിമ ദന്തനിര സൗജന്യമായി വച്ച് കൊടുക്കുന്ന മന്ദഹാസം പദ്ധതിയിലേയ്ക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. ഭൂരിഭാഗം പല്ലുകളും നഷ്ടപ്പെട്ടവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

അപേക്ഷാഫോറം www.sjdkerala.gov.in എന്ന സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം -695012. ഫോണ്‍: 0471-2343241.

NO COMMENTS