ഓണം ഉത്സവബത്ത – ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്തണം

650

കാസർഗോഡ് : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ അംശാദായം അടച്ച് അംഗത്വം നിലനിര്‍ത്തിവരുന്ന ജില്ലയിലെ ക്ഷേമനിധി അംഗങ്ങള്‍ ഈ വര്‍ഷത്തെ ഓണം ഉത്സവബത്ത ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ രജിസ്റ്ററില്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഈ മാസം 31 നകം ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

ക്ഷേമനിധി അംഗത്വ ബുക്കുകള്‍, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുമായി നേരിട്ട് എത്തി ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്തണം. ഈ മാസം 16 ന് കാഞ്ഞങ്ങാട് ഭാഗ്യക്കുറി സബ് ഓഫീസില്‍ ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്തുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.

NO COMMENTS