മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി

243

തമിഴ്‌നാട് : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ഇതിനായി അണക്കെട്ടിന്റെ ബേബി ഡാം ശക്തിപ്പെടുത്തും. ഇതിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനൊപ്പം സംഭരണ ശേഷി 152 അടിയിലെത്തിക്കുമെന്നും പനീര്‍സെല്‍വംപറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‍ തമിഴ്‌നാട്ടിലേക്കു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വെള്ളം തുറന്നുവിട്ടത്. മുന്‍ വര്‍ഷങ്ങളില്‍ ജൂലൈയിലാണ് ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്. ഇത്തവണ കാലവര്‍ഷം ശക്തമായതിനാല്‍ ഒരുമാസം മുമ്ബേ വെള്ളം കൊണ്ടുപോകാന്‍ തീരുമാനിച്ചു. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്. കൃഷി വ്യാപിപ്പിക്കുന്ന മുറയ്ക്ക് വെള്ളത്തിന്റെ തോത് വര്‍ധിപ്പിക്കും.

NO COMMENTS