ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കാ​നാ​വാ​ത്ത റേ​ഷ​ന്‍ കാ​ര്‍​ഡ്​ അം​ഗ​ങ്ങ​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം വ​രു​ന്നു.

39

കാസറഗോഡ് : ആ​ധാ​ര്‍ ഇ-​പോ​സു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വാ​ത്ത റേ​ഷ​ന്‍ കാ​ര്‍​ഡ്​ അം​ഗ​ങ്ങ​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം വ​രു​ന്നു. മെ​ട്രി​ക്​ രേ​ഖ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക്​ റേ​ഷ​ന്‍ ന​ല്‍​കാ​ന്‍ ​അ​നു​മ​തി ന​ല്‍​കു​ന്ന പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​നാ​ണ്​ പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ ഒ​രു​ങ്ങു​ന്ന​ത്. ഇ-​പോ​സി​ല്‍ ഇ​ത്ത​ര​ക്കാ​രു​ടെ രേ​ഖ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സോ​ഫ്​​റ്റ്​​വെ​യ​ര്‍ ഒ​രു​ക്കും. ഇ​തി​നാ​യി പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ സ​ര്‍​ക്കാ​റി​െന്‍റ അ​നു​മ​തി തേ​ടി.

കൈ​യി​ന്​ സ്വാ​ധീ​ന​മി​ല്ലാ​ത്ത​വ​ര്‍, കൈ​രേ​ഖ ഇ​ല്ലാ​ത്ത​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, വി​വി​ധ ഗോത്ര​വ​ര്‍​ഗ​ക്കാ​ര്‍ അ​ട​ക്കം ആ​ളു​ക​ള്‍​ക്കാ​ണ്​ ഇ​തി​െന്‍റ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ന്​ കേ​​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നി​ല​പാ​ട്​ സം​സ്​​ഥാ​നം സ്വീ​ക​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക്​ താ​ലൂ​ക്ക്​​ത​ല​ത്തി​ല്‍ ഇ​ത്ത​ര​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും. തു​ട​ര്‍​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​രു​ടെ റി​പ്പോ​ര്‍​ട്ടി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഇ​ത്ത​ര​ക്കാ​രെ പു​തി​യ സോ​ഫ്​​റ്റ്​വെയറിൽ ഉ​ള്‍​പ്പെ​ടു​ത്തും.ഇ​തു​വ​രെ 94.95 ശ​ത​മാ​നം പേ​രാ​ണ്​ ആ​ധാ​ര്‍ ഇ-​പോ​സു​മാ​യി ബ​ന്ധി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ 89,14,914 കാ​ര്‍​ഡു​ക​ളാ​ണ​ു​ള്ള​ത്. 3,56,16,919 പേ​രാ​ണ്​ കാ​ര്‍​ഡ്​ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്. 3,38,19,419 പേ​രു​ടെ ആ​ധാ​ര്‍ ബ​ന്ധി​പ്പി​ച്ചു ക​ഴി​ഞ്ഞു.

ബാ​ക്കി 17,97,500 പേ​രു​ടെ ആ​ധാ​റാ​ണ്​ ബ​ന്ധി​പ്പി​ക്കാ​നു​ള്ള​ത്. റേ​ഷ​ന്‍ കാ​ര്‍​ഡ്​ ല​ഭി​ച്ച​തി​ന്​ ശേ​ഷം ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും സ്​​ഥി​ര​മാ​യി റേ​ഷ​ന്‍ വാ​ങ്ങാ​ത്ത​വ​രു​മാ​ണ്​ ആ​ധാ​ര്‍ ബ​ന്ധി​ക്കു​ന്ന​തി​ന്​ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​തെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വാ​ദം. ഒ​പ്പം ര​ണ്ടു കാ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്‍​െ​പ്പ​ട്ട​വ​ര്‍ പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കാ​െ​ത മാ​റി​നി​ല്‍​ക്കു​ന്നു​ണ്ട്​.

NO COMMENTS