കെ എം ഷാജിയ്ക്കെതിരായ വധ ഭീക്ഷണി – അന്വേഷണം മുംബൈയിലേക്ക്

24

കണ്ണൂര്‍: തന്നെ വധിക്കാന്‍ മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് 25 ലക്ഷത്തിന് ക്വട്ടേഷന്‍ പോയെന്ന കെ എം ഷാജി എംഎല്‍എയുടെ പരാതിയിലെ അന്വേഷണം മുംബൈയിലേക്കും.തന്നെ വധിക്കാന്‍ മുംബൈ അധോലോകവുമായി ചേര്‍ന്ന് ഗൂഡാലോചന നടന്നെന്ന് കെഎം ഷാജി എംഎല്‍എ പരാതി നല്‍കിയത് കഴിഞ്ഞ ഒക്ടോബറിലാണ്. ഈ മെയിലേക്ക് വന്ന ഒര ഫോണ്‍സംഭാഷണത്തിന്റെ റെക്കോര്‍ഡ് തെളിവായി കാണിച്ചാണ് ഷാജി പൊലീസിനെ സമീപിച്ചത്. എംഎല്‍എയെ വധിക്കാന്‍ പാപ്പിനിശ്ശേരി സ്വദേശി തേജസ് എന്നയാള്‍ മുംബൈയിലുള്ള ഒരാളുമായി സംസാരിക്കുന്ന ഒഡിയോ റെക്കോര്‍ഡ് ആണ് പുറത്തുവന്നത്.

നാട്ടില്‍ എപ്പോഴെത്തണമെന്നും എങ്ങനെ കൃത്യം നടപ്പാക്കി മടങ്ങണമെന്നുമൊക്കെ വിശദമായി സംസാരിക്കുന്നതാണ് ഈ ഫോണ്‍ റെക്കോര്‍ഡിലുള്ളത്. തേജസിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മദ്യ ലഹരിയില്‍ സംഭവിച്ചുപോയതാണെ ന്നായിരുന്നു വിശദീകരണം. തേജസ് നേരത്തെ കുടുംബത്തോടൊപ്പം മുംബൈയില്‍ താമസിച്ചിരുന്നു. ഇയാള്‍ക്ക് ക്രിമിനല്‍ ബന്ധങ്ങളില്ല എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.

പ്രതിയായ തേജസിന്റെ മുംബൈ ബന്ധങ്ങള്‍ അന്വേഷിക്കാനും ഫോണ്‍ സംഭാഷണത്തിലുള്ള മന്‍സൂര്‍ എന്നയാളെ ചോദ്യം ചെയ്യാനുമാണ് വളപട്ടണം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മുംബൈക്ക് തിരിക്കുന്നത്. തേജസിനെ ചോദ്യം ചെയ്തതതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

NO COMMENTS