പ്രധാനമന്ത്രി കൊച്ചിയിലെത്തി

168

കൊച്ചി : സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗം പ്രധാനമന്ത്രി കൊച്ചിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഹെലികോപ്റ്റര് മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തും. പ്രളയം രൂക്ഷമായ റാന്നി, ചെങ്ങന്നൂര്‍, ആലുവ, ചാലക്കുടി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ അവലോകനയോഗം ചേരും.

NO COMMENTS