മധുവിന്‍റെ കൊലപാതകം ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

265

പാലക്കാട് : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്‍റെ മരണത്തില്‍ ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതി ജഡ്ജി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. അഡ്വക്കേറ്റ് പി ദീപക്കിനെയാണ് അമിക്കസ്ക്യൂറിയായി കോടതി നിയമിച്ചിട്ടുള്ളത്. സംഭവവുമയി ബന്ധപ്പെട്ട്​ ‘കെ​ല്‍​സ’ ചു​മ​ത​ല​യു​ള്ള ഹൈ​കോ​ട​തി ജ​ഡ്​​ജി ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ന​ല്‍​കി​യ ക​ത്ത്​ ഹ​ര്‍​ജി​യാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ സര്‍ക്കാറിനോട്​ വിശദീകരണം തേടിയത്​. ​ക​ത്ത്​ പ​രി​ഗ​ണി​ച്ച ​ചീ​ഫ്​ ജ​സ്​​റ്റി​സ്​ വി​ഷ​യം പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യാ​യി കോ​ട​തി മുമ്പാ​കെ എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യായിരുന്നു. കോടതി ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ക്രിമിനല്‍കുറ്റമാണ് നടന്നിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആദിവാസി ക്ഷേമ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

സം​ഭ​വം സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ച്യു​തി​ക്ക് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന്​ ഹര്‍ജിയില്‍ പ​റ​യു​ന്നു. കോ​ട​തി ഇ​ട​പെ​ട്ട് തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ദേ​ശി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഭ​ക്ഷി​ക്കാ​ന്‍ ഒ​ന്നു​മി​ല്ലാ​ത്ത​ത്​ കൊ​ണ്ട്​ മ​ധു ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച​ത് സ​ത്യ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ഫ​ലം കാ​ണു​ന്നി​ല്ലെ​ന്നാ​ണ്​ വ്യ​ക്​​ത​മാ​കു​ന്ന​ത്. ആ​ദി​വാ​സി ക്ഷേ​മ​ത്തി​ന്​ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് അ​വ​രി​ലെ​ത്തു​ന്ന വി​ധം ഉ​ട​ച്ചു വാ​ര്‍​ക്ക​ണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

NO COMMENTS