കോവളത്തെ ഹോട്ടലില്‍ വിദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

246

വിഴിഞ്ഞം: കോവളത്തെ ഹോട്ടലില്‍ വിദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രിട്ടീഷ് പൗരനും ലണ്ടന്‍ സ്വദേശിയുമായ ഇയാന്‍ കിറ്റിലിനെ (67) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോവളം സന്ദര്‍ശനത്തിന് ഭാര്യ കാര്‍ട്ടിന്‍ ഫിലിസുമായി ജനുവരി ഏഴിന് എത്തിയ കിറ്റില്‍ പതിനഞ്ചാം തീയതി മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഫോറന്‍സിക് സംഘവും ഹോട്ടലില്‍ എത്തി പരിശോധന നടത്തി.

NO COMMENTS