സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം. ​കെ.​അ​ര്‍​ജു​ന​ന്‍ അ​ന്ത​രി​ച്ചു.

97

കൊ​ച്ചി: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​കെ​അ​ര്‍​ജു​ന​ന്‍ (84) അന്തരിച്ചു . പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 3.30 നാണ് ​അ​ന്ത​രി​ച്ചത്. നാ​ട​ക​ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ണ്ട് സം​ഗീ​ത ലോ​ക​ത്തെ​ത്തി​യ അ​ദ്ദേ​ഹം1968 ല്‍ ​ക​റു​ത്ത പൗ​ര്‍​ണി എ​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യാ​ണ് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ​ത്. ഇ​രു​നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ലാ​യി എ​ഴു​നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി.

ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഭ​യാ​ന​കം എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന് മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം 2017ല്‍ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു.ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയേറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികൾക്ക്​ വേണ്ടി 300 ലേറെ ഗാനങ്ങൾക്ക്​ സംഗീതം പകർന്നു. 1936 മാർച്ച് 1ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിൻെറയും പാറുവിൻെറയും പതിനാലു മക്കളിൽ ഏറ്റവും ഇളയ മകനാണ് അർജുനൻ .

കോ​വി​ഡ്- 19 ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ള്ളു​രു​ത്തി ശ്‌​മ​ശാ​ന​ത്തി​ൽ സം​സ്‌​ക്കരിക്കും .

NO COMMENTS