ഹാഷിഷ് ഒായിലുമായി മൂന്നു യുവാക്കൾ പിടിയിൽ

241

തുറവൂർ∙ ഒരുകിലോ ഹാഷിഷ് ഒായിലുമായി മൂന്നു യുവാക്കൾ ആലപ്പുഴയിൽ പിടിയിൽ. ഇടുക്കി സ്വദേശികളായ റോബിൻ, പ്രിൻസ്, കോതമംഗലം സ്വദേശി അനീഷ് എന്നിവരെയാണു കുത്തിയതോട് എസ്ഐ എ.ആർ.അഭിലാഷ്, അരൂർ എസ്ഐ കെ.ജി.പ്രതാപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇടുക്കിയിൽ നിന്നണ് ഇവർ ഹാഷിഷ് ഒായിൽ കൊണ്ടുവന്നത്. ആഴ്ചകൾക്കു മുൻപു കഞ്ചാവുമായി യുവാക്കൾ പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണമാണ് ഇവരെ കുടുക്കിയത്.

alt text×

NO COMMENTS

LEAVE A REPLY