ജ​മ്മുകശ്മീരിലെ കു​പ്​വാ​ര​യി​ല്‍ സൈ​ന്യം നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

200

ശ്രീ​ന​ഗ​ര്‍ : ജ​മ്മുകശ്മീരിലെ കു​പ്​വാ​ര​യി​ല്‍ സൈ​ന്യം നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​കു​പ്​വാ​ര​യി​ലെ അ​രം​പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​രം​പോ​ര വ​ന​ത്തി​ല്‍ ഒ​ളി​ച്ച ഭീ​ക​ര​ര്‍ സൈ​ന്യ​ത്തി​ന്‍റെ പ​ട്രോ​ള്‍ സം​ഘ​ത്തി​നു നേ​ര്‍​ക്ക് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.ഈ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സ്പെഷല്‍ ഓപ്പറേഷന്‍ ടീമും ജമ്മു പൊലീസുമാണ് ഭീകരരെ എതിര്‍ക്കുന്നത്. നാലു ഭീകരര്‍ ഇതുവരെ കൊല്ലപെട്ടു എന്നാണ് സൈന്യം അറിയിക്കുന്നത്. പക്ഷെ വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്.

NO COMMENTS