35 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി 13 പേ​ര്‍ പി​ടി​യി​ല്‍

166

മും​ബൈ: മും​ബൈ​യി​ല്‍ 35 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി 13 പേ​ര്‍ പി​ടി​യി​ല്‍. മും​ബൈ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് അ​ഞ്ച് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ പി​ടി​യി​ലാ​യ​ത്.മ​രി​ജു​വാ​ന, ഹെ​റോ​യി​ന്‍, മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ള്‍ മു​ത​ലാ​യ​വ​യാ​ണ് അധികൃതര്‍ ഇവരില്‍നിന്നു പിടിച്ചെടുത്തത്. 35,94,500 രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​ര്‍​ക്കെ​തി​രെ ആ​റ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നാ​ല് പേ​ര്‍ മും​ബൈ​യി​ലെ ഘ​ട്കോ​പ്പ​റി​ല്‍ നി​ന്നു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്നു 1,90,000 രൂ​പ​യു​ടെ ഹെ​റോ​യി​നും 135 കു​പ്പി ക​ഫ്സി​റ​പ്പും 16,000 രൂ​പ​യു​ടെ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.ര​ണ്ട് പേ​ര്‍ ആ​സാ​ദ് മൈതാ​നി​ല്‍​നി​ന്നു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്നു 2500 രൂ​പ​യു​ടെ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ഖണ്ടി​വാ​ലി​യി​ല്‍​നി​ന്നു മൂ​ന്നു പേ​രും പി​ടി​ലാ​യി. ഇ​വ​രി​ല്‍​നി​ന്ന് 28 ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​റ്റു​ള്ള​വ​രെ ബാ​ന്ദ്ര​യി​ല്‍​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

NO COMMENTS