ജി20 ​ഉ​​ച്ച​കോ​ടി​ക്ക്​ ഇന്ന്‍ തു​ട​ക്കമാകും

432

ഹാം​ബ​ര്‍​ഗ്​ : ജി20 ​ഉ​​ച്ച​കോ​ടി​ക്ക്​ ഇന്ന്‍ തു​ട​ക്കമാകും. . ജ​ര്‍​മ​നി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഹാം​ബ​ര്‍​ഗ്​ വേ​ദി​യാ​കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​പു​റ​മെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്, റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍​റ്​ വ്ലാ​ദി​മി​ര്‍ പു​ടി​ന്‍, തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റ്​ ഉ​ര്‍​ദു​ഗാ​ന്‍, ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍​റ്​ ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍, ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്, ചൈ​നീ​സ്​ ​പ്ര​സി​ഡ​ന്‍​റ്​ ഷി ​ജി​ന്‍​പി​ങ്​ ഉ​ള്‍​​പ്പെ​ടെ ലോ​ക​ത്തെ മു​ന്‍​നി​ര​നേ​താ​ക്ക​ള്‍ പ​െ​ങ്ക​ടു​ക്കും. ഇന്നും, നാളെയുമായി നടക്കുന്ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ഗോ​ള​ഭീ​ക​ര​ത​യെ നേ​രി​ട​ല്‍, സാ​മ്ബ​ത്തി​ക​പ​രി​ഷ്​​കാ​ര​ങ്ങ​ള്‍, കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​നം, ലോ​ക​വ്യാ​പാ​രം എ​ന്നി​വ​യാ​ണ്​ മു​ഖ്യ​അ​ജ​ണ്ട. ഇ​തി​നു​പു​റ​മെ കു​ടി​യേ​റ്റം, സു​സ്​​ഥി​ര​വി​ക​സ​നം, ആ​ഗോ​ള​സ്​​ഥി​ര​ത എ​ന്നി​വ​യും ച​ര്‍​ച്ച​യി​ല്‍​വ​രും. അ​ഴി​മ​തി നി​ര്‍​മാ​ര്‍​ജ​ന​വും ച​ര്‍​ച്ച​വി​ഷ​യ​മാ​ണെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​കീ​കൃ​ത​ന​യം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്. കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​നം, തു​റ​ന്ന വ്യാ​പാ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ മ​റ്റു രാ​ഷ്​​ട്ര നേ​താ​ക്ക​ളി​ല്‍​നി​ന്ന്​ വി​ഭി​ന്ന​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ്​ ട്രം​പ്​ സ്വീ​ക​രി​ച്ച നി​ല​പാ​ട്​ സ​മ്മേ​ള​ന​ത്തി​ല്‍ ചൂ​ടേ​റി​യ ച​ര്‍​ച്ച​ക്ക്​ ഇ​ട​യാ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ലോ​ക​നേ​താ​ക്ക​ളു​മാ​യി ന​രേ​ന്ദ്ര മോ​ദി സ​​മ്മേ​ള​ന​ത്തി​​നി​ടെ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കും. ആ​ദ്യ​ദി​വ​സം ത​ന്നെ ആ​ഗോ​ള​ഭീ​ക​ര​ത​ക്കെ​തി​രാ​യ പോ​രാ​ട്ടം ച​ര്‍​ച്ച​യാ​കും. നാളെയാകും ​ സം​യു​ക്​​ത പ്ര​സ്​​താ​വ​ന നടത്തുക.

NO COMMENTS