ദുബായില്‍ ബസ് ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്ന പുതിയ സംവിധാനം

235

ദുബായ്: ദുബായില്‍ ബസ് ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്ന പുതിയ സംവിധാനം അധികൃതര്‍ സ്ഥാപിച്ചു തുടങ്ങി. ഡ്രൈവര്‍ വാഹനമോടിക്കുമ്ബോള്‍ ഉറക്കം തൂങ്ങുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ സെന്‍ററില്‍ വിവരമറിയിക്കുന്ന സംവിധാനമാണിത്. ഇതോടെ അപകടം കുറയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ദുബായില്‍ പൊതുജനങ്ങള്‍ക്കായുള്ള ബസുകളുടെ അപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി പുതിയ സംവിധാനം നടപ്പിലാക്കിയത്. അല്‍ റഖീബ് എന്നാണി ഇതിന് പേര്. ബസ് ഡ്രൈവര്‍ ഉറക്കെം തൂങ്ങുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ അശ്രദ്ധമായി വണ്ടി ഓടിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ സെന്‍ററില്‍ വിവരം അറിയിക്കുന്ന സംവിധാനമാണിത്. ഒപ്പം തന്നെ ഡ്രൈവിംഗ് സീറ്റ് വൈബ്രേറ്റ് ചെയ്യുകയും ബീപ് ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. ബസില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയും സെന്‍സറുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഡ്രൈവറുടെ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാണ് അല്‍ റഖീബ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ദുബായില്‍ ഇപ്പോള്‍ 50 ബസുകളില്‍ അല്‍ റഖീബ് സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിക്ക് കീഴിലുള്ള എല്ലാ ബസുകളിലും ഇത് നടപ്പിലാക്കും. ഈ സംവിധാനത്തിലൂടെ ബസുകളുടെ റോഡപകടങ്ങള്‍ പരമാവാധി കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

NO COMMENTS

LEAVE A REPLY