ദിലീപിന് ജാമ്യം നല്‍കാതിരുന്നത് സമാനമനസ്കര്‍ക്കുള്ള സന്ദേശമെന്ന് കോടതി

274

കൊച്ചി: ദിലീപിന് ജാമ്യം നല്‍കാതിരുന്നത് സമാനമനസ്കരായ ആളുകള്‍ക്കുള്ള സന്ദേശമെന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ പരാമര്‍ശം. ദിലീപിനെതിരെ ഉള്ളത് അതീവ ഗുരുതരമായ ആരോപണങ്ങളാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസ്സാരമായി കാണില്ലെന്ന് തിരിച്ചറിയണം. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദീലിപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് ശേഷം ഹരജി പരിഗണിക്കുമെന്നാണ് കരുതുന്നത്.

NO COMMENTS