ബൈക്ക് യാത്രികനെ വയര്‍ലെസ് സെറ്റിന് അടിച്ച പൊലീസുകാരനെതിരേ ക്രിമിനല്‍ കേസ്

177

കൊല്ലം: ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് യാത്രക്കാരനെ വയര്‍ലസ് സെറ്റ്‌കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച പൊലീസുകാരനെതിരെ ക്രിമിനല്‍ കുറ്റത്തിനു കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് ഐപിസി 326 വകുപ്പ് പ്രകാരം കേസെടുകത്തത്. പരിക്കേറ്റ യുവാവിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നു ജസ്റ്റിസ് നാരായണക്കുറുപ്പ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസുകാരന്‍ മാഷ് ദാസ് ബൈക്ക് യാത്രക്കാരനായ സന്തോഷ് ഫെലിക്‌സിനെ വയര്‍ലസ് സെറ്റുകൊണ്ട് തലയ്ക്കടിച്ചത്. സംഭവം നടന്നു മൂന്നു ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരനായ പൊലീസുകാരനെതിരെ കേസെടുക്കാത്തതിനാല്‍ പ്രതിഷേധം ശക്തമായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.
ഇതേതുടര്‍ന്ന് കൊല്ലം എസ്പിയുടെ നിര്‍ദേശ പ്രകാരമാണു കേസെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ ഐപിസി 326ാം വകുപ്പ് പ്രകാരം കൊല്ലം ഈസ്റ്റ് പൊലീസാണു കേസ് രജിസ്റ്റര്‍ ചെയതത്. സന്തോഷ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. പൊലീസ് കംപ്ലൈന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ചികിത്സയില്‍ കഴിയുന്ന സന്തോഷിനെ സന്ദര്‍ശിച്ചു.
പൊലീസ് ഗുകരുതരമായ കൃത്യവിലോപമാണു കാട്ടിയത്. യുവാവിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസ് നാരായണകുറുപ്പ് ആവശ്യപ്പട്ടു.

NO COMMENTS

LEAVE A REPLY