നി​ര്‍​മാ​താ​വ് പീ​ഡി​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ഊര്‍​ജി​ത​​മാണെന്ന് പോ​ലീ​സ്

180

കൊ​ച്ചി: സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്‍​കി നി​ര്‍​മാ​താ​വ് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍​ തേ​ടി പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വു​ക​ള്‍ തേ​ടി​വ​രി​ക​യാ​ണെ​ന്നും വി​വി​ധ ത​ല​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ഊര്‍​ജി​ത​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.ട​വ​ര്‍ ലൊ​ക്കേ​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ള്‍ സ​ത്യ​മാ​ണെ​ന്നു ബോ​ധ്യ​മാ​യാ​ല്‍ അ​റ​സ്റ്റി​ലേ​ക്കു​ള്‍​പ്പെ​ടെ ക​ട​ക്കു​മെ​ന്നും നി​ല​വി​ല്‍ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​ വ​രി​ക​യാ​ണെ​ന്നും പോലീസ് വിശദീകരിച്ചു. 2017 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വം ന​ട​ന്ന​തെന്നതിനാല്‍ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ട്. തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച​ ശേ​ഷ​മാ​കും നി​ര്‍​മാ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യ​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കൂ​വെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇരുപത്തഞ്ചുകാരിയാണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ല്‍ പീഡന പ​രാ​തി ന​ല്‍​കി​യ​ത്.

NO COMMENTS