അനെര്‍ട്ട് ലോഗോ ഡിസൈന്‍ മത്സരം

100

കാസറഗോഡ് : അനെര്‍ട്ടിന്റെ ഔദ്യോഗിക ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികള്‍ ക്ഷണിച്ചു.ഓണ്‍ലൈന്‍ ആയി മാത്രമായിരിക്കും സൃഷ്ടികള്‍ സ്വീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 50,000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നല്‍കും. തയ്യാറാക്കുന്ന ലോഗോ www.anert.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി നവംബര്‍ 20 ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചു വരെ സമര്‍പ്പിക്കാം.

സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പരമാവധി 10 എം.ബി യിലുളള ജെ.പി.ജി/ജെപിഇജി ഫോര്‍മാറ്റിലായിരിക്കണം. ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ഡിസൈനുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 എന്ന അനെര്‍ട്ട് ട്രോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

NO COMMENTS