കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ്​ ലക്ഷ്യമെന്ന്​ അമിത്​ഷാ

30

ചെന്നൈ: രാജ്യത്ത്​ നിന്ന്​ കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ്​ ലക്ഷ്യമെന്നും കോണ്‍ഗ്രസില്‍ കുടുംബ ഭരണമാണ്​ നടക്കുന്നതെന്നും ​. രാജ്യമെങ്ങും കോണ്‍ഗ്രസ്​ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെയാണ്​ ബി.​ജെ.പിയില്‍ ചേരുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷാ. നേരത്തെ ശിവകൊളുന്തു സ്​പീക്കര്‍ സ്​ഥാനം രാജിവെച്ച്‌​ ലഫ്​.ഗവര്‍ണര്‍ക്ക്​ കത്ത്​ നല്‍കി. ഇദ്ദേഹവും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ്​ സൂചന.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാതെ അഴിമതി നടത്താനാണ്​ നാരായണ സാമി സര്‍ക്കാര്‍ ശ്ര​ദ്ധ കേന്ദ്രീകരിച്ചത്​. കോണ്‍ഗ്രസ്​ സര്‍ക്കാര്‍ അവരുടെ കൊള്ളരുതായ്​മ കാരണമാണ്​ താഴെ വീണത്​.ഞായറാഴ്​ച കാരക്കാലില്‍ ബി.ജെ.പി പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എം.എല്‍.എ സ്​ഥാനം രാജിവെച്ച ജോണ്‍കുമാര്‍, വെങ്കടേശന്‍, സ്​പീക്കര്‍ ശിവകൊളുന്തുവി​െന്‍റ സഹോദരന്‍ രാമലിംഗം എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

NO COMMENTS