ശബരിമലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി

338

ന്യൂഡല്‍ഹി : ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി. ഇതു സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്ട്ട് നാളെ സുപ്രീം കോടതി പരിഗണിക്കും.

കുടിവെള്ള വിതരണം, ശൗചാലയങ്ങള്‍ എന്നിവയുടെ നിര്‍മാണം മാത്രമേ അന്തിമ മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍ ആകുന്നത് വരെ അനുവദിക്കാവൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ, അറ്റകുറ്റപണി നടത്താനോ ഇപ്പോള്‍ അനുമതി നല്‍കരുത്. പമ്പയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് എതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS