ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം

253

ന്യൂഡല്‍ഹി: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം. കനഡ, ഓസ്ട്രേലിയ, ഇറ്റലി എന്നീ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ആദ്യ പത്തില്‍ ഏഴാമതെത്തിയത്. പട്ടികയില്‍ ഒന്നാമത് അമേരിക്കയാണ്. രണ്ടാം സ്ഥാനം ചൈനയ്ക്കും.
‘ന്യൂ വേള്‍ഡ് വെല്‍ത്ത്’ റിപ്പോര്‍ട്ട് പ്രകാരം 5200 ബില്യണ്‍ ഡോളറാണ് ഇന്ത്യക്കാരുടെ മൊത്തം സമ്ബത്ത്. എന്നാല്‍, ജനസംഖ്യ കൂടുതലുള്ളതുകൊണ്ടാണ് ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചതെന്നും ആളോഹരി ധനം കണക്കുകൂട്ടുമ്ബോള്‍ ശരാശരി ഇന്ത്യക്കാരന്‍ ഇപ്പോഴും ദരിദ്രന്‍തന്നെയാണെന്നും പഠനം പറയുന്നു.
പട്ടികയില്‍ 10ാം സ്ഥാനത്തുള്ള ആസ്ട്രേലിയയിലെ ജനസംഖ്യ 22 ദശലക്ഷം മാത്രമാണ്. ഇന്ത്യയിലേത് 130 കോടിയും.
അതിവേഗം വളരുന്ന രാജ്യങ്ങളില്‍ ഒന്നാമത് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയാണ്. ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇറ്റലി, കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിലുള്ളത്. കഴിഞ്ഞവര്‍ഷം പട്ടികയില്‍ ഇന്ത്യക്കു മുന്നിലുണ്ടായിരുന്ന ഇറ്റലിയെ ഇത്തവണ പിന്നിലാക്കുകയായിരുന്നു.
ആസ്ട്രേലിയയും ഇന്ത്യയും മികച്ച മുന്നേറ്റമാണ് നടത്തിയത്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഒഴിവാക്കി വ്യക്തികള്‍ മാത്രം കൈവശംവെക്കുന്ന സമ്ബത്തിന്റെ കണക്കാണ് റിപ്പോര്‍ട്ടിന് ആധാരം.

NO COMMENTS

LEAVE A REPLY