ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എവി ജോര്‍ജിന് വീഴ്ച്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

338

കൊച്ചി : വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എസ്പിക്ക് കേസില്‍ വീഴ്ച്ച പറ്റിയുട്ടുണ്ടെന്നും ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ഡിജിപിയുടെ ഉത്തരവില്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.വി ജോര്‍ജിന്റെ വീഴ്ച്ചകള്‍ വിശദീകരിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. എ.വി.ജോര്‍ജിനെതിരെ വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

NO COMMENTS