ദുബായിൽ ഈ വർഷം 34,000ൽ അധികം അനധികൃത താമസക്കാർ പിടിയിലായി

290

ദുബായ്: ദുബായിൽ ഈ വർഷം ആദ്യപകുതിയിൽ 34,000ൽ അധികം അനധികൃത താമസക്കാർ പിടിയിലായി. ജൂൺ വരെയുള്ള കണക്കാണ് ദുബായ് പൊലീസ് പുറത്തുവിട്ടത്. പിടിയിലായവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.ഇന്ത്യക്കാര്‍ അടക്കമുള്ള അനധികൃത താമസക്കാരാണ് ദുബായ് പോലീസിന്റെ പിടിയിലായത്.
ഈ വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങളില്‍ 34,561 അനധികൃത താമസക്കാരാണ്അറസ്റ്റിലായത്. പിടിയിലായവരില്‍ 1,164 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 62 പേര്‍ സ്ത്രീകളാണ്. താമസ കുടിയേറ്റ നിയമം ലംഘിച്ചവരില്‍ ഏറ്റവും കൂടുതല്‍ ബംഗ്ലാദേശ് സ്വദേശികളാണ്. 6895 ബംഗ്ലാദേശികളെയാണ് അറസ്റ്റ്ചെയ്തത്. രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാനികളാണ്. 4238 പേര്‍. കഴിഞ്ഞവര്‍ഷം ഇതേക്കാലയളവില്‍ പിടിയിലായവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ അനധികൃത താമസക്കാരുടെ എണ്ണത്തില്‍ 28 ശതമാനത്തിന്റെ വര്‍ധനവുണ്ട്.
കഴിഞ്ഞവര്‍ഷം 24,718 പേരാണ്ആദ്യ ആറ് മാസങ്ങളില്‍ പോലീസ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 15,348 പേരെ ആന്റി ഇന്‍ഫില്‍ല്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടിയതായും ദുബായ് പോലീസ് അധികൃതര്‍ അറിയിച്ചു.അറസ്റ്റിലായവരില്‍ 2520 പേര്‍ സ്ത്രീകളാണ്. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരുടെ എണ്ണത്തിലും ഈവര്‍ഷം വര്‍ധനവുണ്ട്. 1884 പേരുടെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃത താമസക്കാരെ ജോലിക്ക് വെക്കുന്നവര്‍ക്ക് 50000 ദിര്‍ഹം പിഴശിക്ഷ ലഭിക്കും. കമ്പനി ഉടമ വിദേശിയാണെങ്കില്‍ നാടുകടത്തുകയും രാജ്യത്ത്പ്രവേശിക്കുന്നതിന് ആജീവനാന്തവിലക്ക്ഏര്‍പ്പെടുത്തുകയും ചെയ്യും. കമ്പനി ഉടമ യുഎഇ സ്വദേശിയാണെങ്കില്‍ ചുരുങ്ങിയത് ആറുമാസം തടവ് ശിക്ഷ ലഭിക്കും.

NO COMMENTS

LEAVE A REPLY