ശ്രീജിത്തിന്റെ കസ്റ്റഡി മരണം : ആര്‍.ടി.എഫ്​ ഉദ്യോഗസ്​ഥരെ ​ഇന്ന്​ കോടതിയില്‍ ഹാജരാക്കും

368

ശ്രീജിത്തിന്റെ കസ്​റ്റഡി മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത റൂറല്‍ ടൈഗര്‍ ഫോഴ്​സിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയം പോലീസുകാര്‍ മൂന്നുപേരും ശ്രീജിത്തിനെ മര്‍ദ്ദിച്ചതായി അമ്മയും ഭാര്യയും അന്വേഷണ സംഘത്തിനു മുമ്ബാകെ മൊഴി നല്‍കിയിരുന്നു. പറവൂര്‍ മജിസ്ട്രേറ്റിനെ ഹൈകോടതി സ്ഥലം മാറ്റിയ സാഹചര്യത്തില്‍ പ്രതികളെ പറവൂര്‍ മുന്‍സിഫ് കോടതിയിലാണ് ഇവരെ ഹാജരാക്കുക. കൊലപാതക കുറ്റമാണ്​ ഇവരില്‍ ചുമത്തിയിരിക്കുന്നത്​. ഇന്നലെ രാത്രിയാണ്​ മൂവരെയും അറസ്​റ്റ്​ ചെയ്​തത്​. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. ​കേസില്‍ കൂടുതല്‍ അറസ്​റ്റ്​ ഉണ്ടാകുമെന്നും സൂചനയുണ്ട്​.

NO COMMENTS