ഭീകരരുടെ ഒളിസങ്കേതങ്ങളൊന്നും പാക്കിസ്ഥാനില്‍ ഇല്ലെന്നു സൈനിക വക്താവ് ലഫ്.ജനറല്‍ അസിം സലീം ബാജ്‍വ

247

ഇസ്‍ലാമാബാദ് • ഭീകരരുടെ ഒളിസങ്കേതങ്ങളൊന്നും പാക്കിസ്ഥാനില്‍ ഇല്ലെന്നു സൈനിക വക്താവ് ലഫ്.ജനറല്‍ അസിം സലീം ബാജ്‍വ. 2014 ജൂണില്‍ തുടങ്ങിയ സെര്‍ബ്-ഇ-അസ്ബ് എന്ന സൈനിക ഓപ്പറേഷനിലൂടെ രാജ്യത്തുനിന്നും ഭീകരരെ തുരത്തി. ഭീകരവാദത്തിനെതിരെ ഉന്നത വിജയമാണ് സൈന്യം നേടിയതെന്നും അദ്ദേഹം പറഞ്ഞു.സൈനിക ഓപ്പറേഷന്‍ തുടങ്ങുന്ന സമയത്ത് രാജ്യത്ത് ഭീകരവാദം ശക്തമായിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കാത്ത രീതിയിലായിരുന്നു ഓപ്പറേഷന്‍ നടപ്പാക്കിയത്. ഇതിലൂടെ 3,500 ലധികം ഭീകരരെ കൊലപ്പെടുത്തി. 537 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2,272 പേര്‍ക്ക് പരുക്കേറ്റു. ഒട്ടേറെ സ്ഫോടകവസ്തുക്കള്‍ പരിശോധനയ്ക്കിടെ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.ഇന്റലിജന്‍സിന്റെ സഹായത്തോടെ രാജ്യത്തുടനീളമായി 21,000 ലധികം ഓപ്പറേഷനുകള്‍ നടത്തി. ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ 309 അനുയായികളെ പിടികൂടിയതായും അദ്ദേഹം അറിയിച്ചു.

NO COMMENTS

LEAVE A REPLY