ഷോർട്ട്ഹാൻഡ് ഡിക്‌റ്റേറ്റർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം.

147
A Journalist uses Shorthand to write on a notepad

ജൂൺ 17ന് ആരംഭിക്കുന്ന കെ.ജി.റ്റി.ഇ കൊമേഴ്‌സ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഷോർട്ട് ഹാൻഡ് ഡിക്‌റ്റേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/തത്തുല്യമായ തസ്തികകളിൽ അഞ്ച് വർഷമെങ്കിലും സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനം പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനമേധാവികൾ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റാ ഉൾപ്പെടെ നിശ്ചിതമാതൃകയിലുള്ള അപേക്ഷ (ഫോൺ നമ്പർ സഹിതം) ജൂൺ 10ന് മുമ്പ് പരീക്ഷാഭവനിലെ ‘എച്ച്’ സെക്ഷനിൽ ലഭ്യമാക്കണം. പ്രൊഫോർമ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.

NO COMMENTS