കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വായ്പ നല്‍കാമെന്ന് ലോക ബാങ്ക്

177

തിരുവനന്തപുരം : കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വായ്പ നല്‍കാമെന്ന് ലോക ബാങ്ക്. ഇത് സംബന്ധിച്ച്‌ ലേക ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നടപടിക്രമങ്ങള്‍ ഉദാരമാക്കി കേരളത്തിന് സഹായം നല്‍കാമെന്നാണ് ലോക ബാങ്ക് അറിയിച്ചിരിക്കുന്നത്. പുനരുദ്ധാരണ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വെച്ച് ലോക ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് വായ്പ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായത്.

NO COMMENTS