മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അപമാനിച്ചെന്ന് രേവതി

459

കൊച്ചി: ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി പ്രതിനിധികള്‍. ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാര്‍ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും മോഹന്‍ലാലിനെതിരെ തുറന്നടിച്ച്‌ രേവതി പറഞ്ഞു. കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ലെന്നും 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടന്‍ നടിയുടെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാന്‍ കാരണമായതെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. രേവതി, പത്മപ്രിയ, പാര്‍വതി, ദീദി ദാമോദരന്‍, അഞ്ജലി മേനോന്‍, സജിതാ മഠത്തില്‍, ബീനാ പോള്‍ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഡബ്ല്യൂസിസി പ്രതിനിധികള്‍ എത്തിയത്.

NO COMMENTS