സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജ് സ്റ്റഡി സെന്റർ ഉളളൂരിൽ ആരംഭിച്ചു.

162

തിരുവനന്തപുരം : കേന്ദ്രമാനവവിഭവശേഷി വികസനമന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന്റെയും കീഴിലുളള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജ് സ്റ്റഡി സെന്റർ ഉള്ളൂരിൽ ആരംഭിച്ചു.

പി.എസ്.സി അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, വേർഡ് പ്രൊസ്സസിംഗ്, ഡി.റ്റി.പി തുടങ്ങി ജോലിസാധ്യത വർദ്ധിപ്പിക്കുന്ന നിരവധി കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

റെഗുലർ കോഴ്‌സുകളോടൊപ്പം പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ഇന്റർവ്യൂ പ്രിപ്പറേഷൻ എന്നിവയിൽ നിരവധി സെമിനാറുകളും പരിശീലന പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: 7511163000, 62000.

NO COMMENTS