പ്രിയ,റിയ എസ്റ്റേറ്റുകളില്‍ നിന്ന് കരം സ്വീകരിച്ച നടപടിയില്‍ കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

156

തിരുവനന്തപുരം : പ്രിയ,റിയ എസ്റ്റേറ്റുകളില്‍ നിന്ന് കരം സ്വീകരിച്ച നടപടിയില്‍ പ്രാഥമിക അന്വേഷണം ഏര്‍പ്പെടുത്തി.കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടു. സംഭവത്തില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം നടത്തും. കളക്ടര്‍ അനാവശ്യ തിടുക്കം കാണിച്ചുവെന്ന് പരാതി. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായിട്ടാണ് കരം സ്വീകരിച്ചത്.

ജനുവരി അഞ്ച്, ഫെബ്രുവരി പത്ത് തീയതികളിലായിട്ടാണ് റിയ, പ്രിയ എസ്റ്റേറ്റിന്‍റെ കൈവശമുളള ഭൂമിയുടെ കരം സ്വീകരിച്ചത്. കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റിന്‍റെ കൈവശമുളള 83.32 ഹെക്ടര്‍ ഭൂമിയുടെ നികുതി തെന്‍മല വില്ലേജ് ഓഫീസറാണ് സ്വീകരിച്ചത്.

റിയ എസ്റ്റേറ്റിന്‍റെ ഭൂനികുതി സ്വീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഉപാധികളോടെ മാത്രമെ നികുതി സ്വീകരിക്കാനാകൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ നിലപാട്. റിയാ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച നടപടിയില്‍ കൊല്ലം ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

NO COMMENTS