തോമസ് ചാണ്ടിയുടെ വിരട്ടലില്‍ മുഖ്യമന്ത്രി ഭയന്നുപോയെന്ന് വി.എം.സുധീരന്‍

208

കോഴിക്കോട് : തോമസ് ചാണ്ടിയുടെ വിരട്ടലില്‍ മുഖ്യമന്ത്രി ഭയന്നുപോയെന്ന് വി.എം.സുധീരന്‍.
തോമസ് ചാണ്ടി നിയമലംഘനം നടത്തി ഭൂമി കൈയേറിയെന്ന വ്യക്തമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ നല്‍കിയിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കാന്‍ തയാറാകുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരെ ആരോപണങ്ങള്‍ക്ക് പിന്നാലെ തല്‍ക്ഷണം പുറത്താക്കിയ മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയെ ഭയമാണ്. മുഖ്യമന്ത്രിയെ വിരട്ടിയാണ് തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കളക്ടര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് മന്ത്രിയുടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. കോടീശ്വരന്‍മാരുടെ മുന്നില്‍ മുട്ടുകുത്തുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

NO COMMENTS