നടന്മാര്‍ മരിച്ച സംഭവത്തില്‍ സിനിമയുടെ നിര്‍മാതാവിനെയും സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തു

204

ബംഗളുരു: കര്‍ണാടകയില്‍ സിനിമാ ചിത്രികരണത്തിനിടെ താരങ്ങള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സിനിമയുടെ നിര്‍മാതാവിനെയും സംവിധായകനെയും സംഘടനരംഗ സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ചിത്രത്തില്‍ പ്രതിനായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് മാത്രമാണ് രക്ഷപ്പെട്ടത്.