യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വ​ധ​ശ്ര​മ​ക്കേ​സ് – മു​ഖ്യ​പ്ര​തി​കൾക്ക് ജാ​മ്യം

124

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാണ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വ​ധ​ശ്ര​മ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തി​നും ന​സീ​മി​നും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​രു​വ​ര്‍​ക്കും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്ന ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ജാ​മ്യം ന​ല്‍​കി​യിരിക്കുന്നത്.വ്യ​വ​സ്ഥ​യി​ല്‍ വീ​ഴ്ച്ച സം​ഭ​വി​ച്ചാ​ല്‍ ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ജൂ​ലൈ 15- നാ​ണ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കു​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ര​ഞ്ജി​ത്തി​നെ​യും ന​സീ​മി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. അ​തേ​സ​മ​യം പി​എ​സ്‌സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ല്‍ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് ജ​യി​ലി​ല്‍ ത​ന്നെ ക​ഴി​യേ​ണ്ടി വ​രും.

NO COMMENTS