തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ

124

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകൾ കണ്ടെയ്‍ന്‍ മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ പഞ്ചായത്തു കളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് . അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തുശ്ശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

ഇന്നലെ ജില്ലയില്‍ 27 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയില്‍ നിലവിലുള്ളത്. ഇന്നലെ ഒരു കോവിഡ് മരണം കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം സ്വദേശി ഡിന്നി ചാക്കോ മരിച്ചു.

അബൂദബിയില്‍ നിന്ന് വന്ന ഏഴ് പേര്‍ക്കും, റഷ്യയില്‍ നിന്നെത്തിയ നാല് പേര്‍ക്കും, മസ്‌ക്കറ്റില്‍നിന്ന് വന്ന മൂന്ന് പേര്‍ക്കും, നൈജീരിയയില്‍നിന്ന് മടങ്ങിയെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇറ്റലി, കുവൈത്ത്, ജോര്‍ദ്ദാന്‍, ഒമാന്‍, ദുബൈ എന്നിവിടങ്ങില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‍നാട്, ഡല്‍ഹി, മുംബൈ എന്നീ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ക്കം രോഗം സ്ഥിരീകരിച്ചു.

വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിക്കും പാലക്കാട് ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകയുടെ ഭര്‍ത്താവായ തൃക്കൂര്‍ സ്വദേശിക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച്‌ 131 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി.

ജില്ലയില്‍ ഓരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം കൂടിവരികയാണ്. വിദേശത്ത് നിന്നെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം. രണ്ട് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവായി. കണ്ണൂരില്‍ നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

NO COMMENTS