പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യത്ത് ഭരണം സി​പി​എ​മ്മിന് നഷ്ടമായി

161

കോ​ട്ട​യം : പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യത്ത് ഭരണം സി​പി​എംന് നഷ്ടമായി. കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യതോ​ടെയാണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​മായതു . പ്ര​സി​ഡ​ന്‍റ് ഇ.​ആ​ര്‍.​സു​നി​ല്‍​കു​മാ​റും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല വി​ജു​വു​മാ​ണ് അ​വി​ശ്വാ​സ​ത്തി​ല്‍ പു​റ​ത്താ​യ​ത്. 23 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ല്‍ 10 അം​ഗ​ങ്ങ​ളാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ട്ട് സി​പി​എ​മ്മും ര​ണ്ട് സി​പി​ഐ​യും. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​എ​മ്മി​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സി​പി​ഐ​യ്ക്കു​മാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് ഒ​ന്‍​പ​ത് അം​ഗ​ങ്ങ​ളു​ണ്ട്. ബി​ജെ​പി​ക്ക് നാ​ലം​ഗ​ങ്ങ​ളും. വോ​ട്ടെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ബി​ജെ​പി​യി​ലെ മൂ​ന്നം​ഗ​ങ്ങ​ള്‍ പി​ന്തു​ണ​ച്ചു. ഒ​രാ​ള്‍ വി​ട്ടു​നി​ന്നു. ഇ​തോ​ടെ 12-10 എ​ന്ന നി​ല​യി​ല്‍ അ​വി​ശ്വാ​സം പാ​സാ​യി.

NO COMMENTS